അന്നു പതിവിനു വിപരീതമായി മൊബൈല്‍ ഫോണ്‍ നോക്കിയിരിക്കേണ്ട ഞാന്‍ ചുറ്റുമുള്ള
സംഭവവികാസങ്ങള്‍ സമയത്തിന്റെ അനന്തതയില്‍ നടന്നു മറയുന്നത് ശ്രദ്ധിച്ചു.
ജീവിതത്തിലാദ്യമായി കാല്‍പന്തു കളി അഥവാ ഫുട്ബോള്‍ മത്സരം സ്റ്റേഡിയത്തില്‍ കാണാന്‍
പോവുന്ന സന്തോഷത്തിലാണ്. സ്റ്റെഡിയത്തില്‍ ചെന്ന് ടിക്കറ്റ് എടുക്കാന്‍
കൂട്ടുകാരന്‍ യുവരാജ് വരാന്‍ കാത്തിരിക്കുമ്പോഴാണ് ആ നീണ്ട കൂക്കിവിളി കേട്ടത്.
“ചെന്നൈ ബീച്” ബോര്‍ഡും വെച്ച് ദാ വരുന്നു ഒരു ലോക്കല്‍ ട്രെയിന്‍. വന്നു നില്‍ക്കേണ്ട
താമസം... നാലുഭാഗത്തും ജനസാഗരം ഒഴുകി. തിരക്കൊന്നു ശമിച്ചപ്പോള്‍ എന്‍റെ ശ്രദ്ധ
മറ്റൊരാളിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഒരു കറുത്ത ചില്ലോടു കൂടിയ കണ്ണടയും, താങ്ങെന്നവണ്ണം
മെലിഞ്ഞ വടിയും പിടിച്ച് ട്രെയിനിന്റെ അരിക് തൊട്ടു തലോടി അയാള്‍ നടന്നു നീങ്ങി.
ബോഗിയുടെ അറ്റത്തെ വാതിലിലെത്തിയ അയാള്‍ തപ്പിത്തടഞ്ഞ് ട്രെയിനിലേക്ക് കേറി.
എവിടെയും കാണുന്ന പോലെ ഒരു കണ്ണടയും വടിയുമായി പരസഹായം യാചനയിലൂടെ തേടുന്ന ഒരാളെ
ഞാന്‍ മനസ്സില്‍ കണ്ടു. പ്രതീക്ഷാതീതം, അയാള്‍ മിഠായിപ്പൊതികള്‍ സഞ്ചിയില്‍
നിന്നെടുത്തു വില്‍ക്കുന്നതാണ് കണ്ടത്. തൊട്ടു പിറകെ ദാ വരുന്നു ഒരു മൊഞ്ചന്‍ ഹിജഡ.
പാണ്ടി സാരി ഉടുത്തു വളയും പൊട്ടുമായി സാധാരണ ഒരു ഹിജഡ കാണിക്കുന്ന കൊപ്രായത്തരവും
കൈകൊട്ടിക്കളിയുമായി കണ്ടവന്റെ കീശ കീറുന്ന ഐശ്വര്യത്തിന്റെ പ്രതീകം. മുന്നില്‍
പോയ അന്ധനെ തിരിഞ്ഞു നോക്കാത്ത ചേട്ടന്മാര്‍ മറ്റവനെ കണ്ടതും പേഴ്സ് തുറന്നു കേറി
വന്ന മഹാലക്ഷ്മിയെ അഥവാ ലക്ഷ്മണനെ ഐശ്വര്യത്തോടെ സ്വീകരിച്ചു. കാണണേ ലോകം!!!
അതിശയിപ്പിക്കുന്ന കാഴ്ച തന്നെ. ട്രെയിന്‍ വീണ്ടും ചൂളമടിച്ചു. പതിയെ നടന്നു
നീങ്ങുന്ന ആ പാവം വില്പനകാരനെ ട്രെയിനിന്റെ ജനല്‍കണ്ണികല്‍ക്കിടയിലൂടെ ഒരവസാന
നോക്ക് കണ്ടു. അദ്ധേഹത്തെ പൂര്‍ണ്ണമായും മറച്ചു കൊണ്ട് സമൂഹത്തിലെ അധികപെറ്റും!
മറ്റൊരതിശയം പറയുന്നത് ഇങ്ങനെ: സ്വാര്‍ത്ഥതാല്‍പര്യാര്‍ത്ഥം
ഐശ്വര്യം തേടുന്ന ഒരു പറ്റം ജനം ഒരു വഴിക്ക്. തന്നെ പോലെ തന്റെ കൂടെയുള്ളവനും
ജീവിക്കാന്‍ അവകാശം ഉണ്ടെന്നും തന്റേതു പോലെ അവന്റെ വയറും ഒരു നേരമെങ്കില്‍ ഒരു
നേരം നിറയണം എന്ന് മനസ്സിലാക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന മറ്റൊരു കൂട്ടം ജനം
മറുവഴിക്ക്!
No comments:
Post a Comment