ഒരു അദ്ധ്യാപകന്‍ ആവാന്‍ എന്നും ഏറ്റവുമധികം പ്രേരണ നല്‍കിയിരുന്നത് എന്‍റെ അച്ഛന്‍ തന്നെയായിരുന്നു. ഓര്‍മ്മ വച്ച
നാള്‍ മുതല്‍ അങ്ങിങ്ങായി താന്‍ പഠിപ്പിച്ച വിദ്യാര്‍ഥികള്‍ അടുത്തേയ്ക്കോടിയെത്തി
‘സാറിനെന്നെ ഓര്‍മ്മയുണ്ടോ?’ എന്ന ചോദ്യം പാസ്സാക്കുമ്പോള്‍ ഓര്‍ത്തെടുക്കാന്‍
ശ്രമിക്കുന്ന അച്ഛന്റെയും ആകാംഷയോടെ നോക്കി നില്‍ക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥിയുടെയും
കാഴ്ച തരുന്ന അനുഭൂതിയ്ക്കൊരു രസം ഉണ്ട്. അതേ സമയം മറ്റു ചില സംഭവങ്ങളും അതിലുപരി
വ്യക്തികളും സമമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അങ്ങനെയൊരു വ്യക്തിയെ ആദ്യമായി
കാണാന്‍ ഇടയായത് അച്ഛന്റെ വിദ്യാലയത്തില്‍ നിന്നുള്ള ഉല്ലാസയാത്രയുടെ അന്തിമ
ദിനത്തിലായിരുന്നു. അച്ഛനെ കൂട്ടാന്‍ സ്കൂളിന്റെ പടിവാതില്‍ക്കല്‍ നിന്ന
നേരമത്രയും രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ ഒന്നൊന്നായി കൂട്ടിക്കൊണ്ടു
പോവുകയായിരുന്നു. കൂട്ടത്തില്‍ ടീച്ചറുമ്മാരും പതുക്കെ സ്ഥലം കാലിയാക്കി തുടങ്ങി.
അവസാനം നിന്ന രണ്ടു പേരില്‍ ഒരാള്‍ അച്ഛനോടു കുശലം ചോദിക്കുന്നതിനിടെ തന്റെ മകനെ
പറ്റി,അതായത് എന്നെ പറ്റി ചോദിക്കാനിടയായി. അങ്ങനെ വന്നെന്നെ പരിചയപ്പെടാന്‍ നേരം
‘ഹാന്‍ഡ്‌ഷേക്ക്’ തരാന്‍ നീട്ടിയ എന്‍റെ കൈയ്യില്‍ നിന്നും മാറി തന്റെ കൈ
നീട്ടിയപ്പോള്‍ ആദ്യം ഞാന്‍ അദ്ഭുതപ്പെട്ടു. പിന്നെ അങ്ങോട്ട് കൈ നീട്ടി ആ കൈകള്‍
പിടിച്ചപ്പോള്‍ പൊക്കി പിടിച്ചിരിക്കുന്ന തലയും ഒരു കറുത്ത കണ്ണാടിയും
മറുകൈയ്യിലൊരു മെലിഞ്ഞ വടിയും എനിക്ക് തന്നത്, വെളിച്ചമില്ലാത്ത വഴിയിലൂടെ വളര്‍ന്നു
വരുന്ന ഒരു ജനതയെ നയിക്കുന്ന അന്തസ്സും ആത്മാര്‍ഥതയും നിറഞ്ഞു നിന്ന ഒരു
വ്യക്തിത്വത്തെയായിരുന്നു. അഭിമാനപൂര്‍വ്വം ഞാന്‍ എന്നും ഓര്‍മ്മയില്‍
കൊണ്ടുനടക്കാന്‍ ഇഷ്ട്ടപ്പെടുന്ന അദ്ദേഹം കിലോമീറ്ററുകള്‍ താണ്ടി മറ്റു
സുഹൃതുക്കള്‍ക്കൊപ്പം എന്‍റെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനു വന്നു കാണിച്ചത്,
എന്തിനും എവിടെയും തനിക്ക് ഇരുട്ട് ഒരു ബാധ്യത അല്ല എന്നതായിരുന്നു.
കണ്ണുണ്ടായിട്ടും നാം കാണുന്നതും കാണാന്‍ ഇഷ്ടപ്പെടുന്നതും അദ്ധേഹത്തിന്റെ
മുന്നില്‍ ശൂന്യമാകുന്ന സമയം ഒന്നോര്‍ക്കുക... തനിക്കു കിട്ടിയ നിര്‍ഭാഗ്യം
ചുമന്ന്‍, പറ്റുന്ന രീതിയില്‍ ജീവിച്ചു തീര്‍ക്കുന്ന അദ്ദേഹം നമ്മള്‍ ചെയ്യുന്ന
കാര്യങ്ങള്‍ കുറച്ചു പ്രയാസത്തോടെയെങ്കിലും സന്തോഷത്തോടെ ചെയ്തു തീര്‍ക്കുന്നു. അദ്ദേഹത്തിനത്
സാധ്യമെങ്കില്‍ എന്തുകൊണ്ട് നമുക്കതിലുപരി ചെയ്യാന്‍ കഴിയുന്നില്ലാ എന്നാ ചോദ്യം
ആലോച്ചനാജനകം തന്നെ. എന്നും ഓര്‍മ്മയില്‍ ഒരു കോണില്‍ മാതൃകയായി, പ്രചോദനമായി
അദ്ദേഹം എന്നും ഉണ്ടാകണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു... ഇനിയും ഒരുപാട് വര്‍ഷങ്ങള്‍
താണ്ടാനും നല്ല ജനതയെ മേനഞ്ഞെടുക്കാനും അദ്ദേഹത്തിനു കഴിയട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു
Subscribe to:
Post Comments (Atom)
About Me??
- SOORAJ KUMAR A.O
- Calicut, Kerala, India
- Scribble ... Scribble... Scribble... that's what I like :) It doesn't matter what I write, since I write what I SEE& I FEEL what I write! You could find more of personal stuff here . But you could find you in some of them ofcourse... Thanks for reading :)
No comments:
Post a Comment